Advertisement

ഇടമുറിയാതെ പെയ്ത മഴയിൽ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നു; ഇപ്പോൾ ഉഷാറായി, തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിച്ച് വി.എസ്

September 9, 2022
Google News 1 minute Read

തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിച്ച് സിപിഐഎം മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ. കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴയിൽ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നെങ്കിലും അച്ഛനും അമ്മയും ഉഷാറായെന്നും വി.എസിന്റെ മകൻ അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

പുന്നപ്രയിലെ വീട്ടിലെ തിരക്കും ബഹളവും ഒഴിവാക്കിയുള്ള ഓണമായിരുന്നു തിരുവനന്തപുരത്തേത്. രാവിലെ മുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കായിരുന്നു. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണെന്നും അരുൺകുമാർ ഫേസ്ബുക്കിൽ പറഞ്ഞു.

Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഓണാശംസകൾ!!

രാവിലെ മുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കിലായിരുന്നു. ഇത്തവണത്തെയും ഓണം തിരുവനന്തപുരത്തെ വീട്ടിലാണ്. പുന്നപ്ര വീട്ടിലത്തെ തിരക്കും ബഹളവുമില്ലാത്ത ഓണമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നതിൽ നിന്ന് അച്ഛനും അമ്മയും ഉഷാറായി. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണ്. എല്ലാവരും കൂടി ഓണസദ്യയുണ്ടുള്ള ആഘോഷം.

Story Highlights: v s achuthanandan celebrates onam thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here