Advertisement

ഹരിയാനയില്‍ ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് പേര്‍ മുങ്ങിമരിച്ചു

September 10, 2022
Google News 2 minutes Read
6 dies during ganesh idol immersion haryana

ഹരിയാനയില്‍ ഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ആറ് പേര്‍ മുങ്ങിമരിച്ചു. വെള്ളിയാഴ്ച മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി നടന്ന അപകടത്തിലാണ് ആറ് പേരുടെ മരണം. മഹേന്ദര്‍ഗഡിലെ കനാലിലാണ് നാല് യുവാക്കള്‍ മുങ്ങിമരിച്ചത്. സോനിപത്തിലെ യമുന നദിയില്‍ രണ്ട് പേരും മരണപ്പെട്ടു.

അപകടത്തില്‍പ്പെട്ട മറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴടിയോളം ഉയരമുള്ള ഗണേശ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോള്‍ യുവാക്കള്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോകുകയായിരുന്നു.

Read Also: ഗണേശ വിഗ്രഹം നിർമ്മിക്കുന്നത് ഒരു കോടിയിലധികം ചെലവാക്കി; രാജ്യത്തെ ഏറ്റവും വലിയ വിഗ്രഹമെന്ന് സംഘാടകർ

സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.

Read Also: ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് വിലക്ക്; തമിഴ്നാട്ടില്‍ ഹിന്ദുമുന്നണിയുടെ പ്രതിഷേധം

Story Highlights: 6 dies during ganesh idol immersion haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here