Advertisement

തിളങ്ങുന്ന മുടിക്ക് മാത്രമല്ല, ആരോഗ്യമുള്ള ചര്‍മ്മത്തിനായും ഉപയോഗിക്കാം; തേങ്ങാപ്പാലിന്റെ പ്രയോജനങ്ങള്‍

September 10, 2022
Google News 2 minutes Read

തേങ്ങാപ്പാല്‍ മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത്യുത്തമമാണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാം. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത പല അത്ഭുതങ്ങളും തേങ്ങാപ്പാലിന് ചര്‍മ്മത്തില്‍ ചെയ്യാനാകും. തേങ്ങാപ്പാല്‍ നല്ലൊരു മോയ്ച്യുറൈസര്‍ ആണെന്ന് മാത്രമല്ല മേയ്ക്കപ്പ് റിമൂവര്‍ ആയി ഉള്‍പ്പെടെ തേങ്ങാപ്പാല്‍ ഉപയോഗിക്കാം. (beauty benefits of coconut milk)

തേങ്ങാപ്പാലും സമം പനിനീരും ചേര്‍ത്ത് മുഖം കഴുകുന്നത് വരണ്ട ചര്‍മ്മത്തെ വെല്‍വെറ്റ് പോലെ മൃദുലമായി സൂക്ഷിക്കാനും ചുളിവുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

ചര്‍മ്മത്തെ തണുപ്പിക്കാനും സൂര്യാതാപം ഏറ്റ് ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തേങ്ങാപ്പാല്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് അത്യുത്തമമാണ്.

തേങ്ങാപ്പാല്‍ നല്ല ഒരു മോയ്ച്യുറൈസര്‍ ആയതിനാല്‍ മേയ്ക്കപ്പിന് മുന്‍പ് ചര്‍മ്മത്തെ തയാറാക്കാനും രാത്രിയില്‍ മേയ്ക്കപ്പ് പൂര്‍ണമായും ചര്‍മ്മത്തില്‍ നിന്ന് നീക്കം ചെയ്യാനും തേങ്ങാപ്പാല്‍ ഉപയോഗിക്കാം.

വിറ്റാമിന്‍ എ യുടേയും ഇ യുടേയും കലവറയാണ് തേങ്ങാപ്പാല്‍ എന്നതിനാല്‍ തന്നെ ചര്‍മ്മം പ്രായമാകുന്നത് മൂലമുണ്ടാകുന്ന ചുളിവുകള്‍, ഫൈന്‍ ലൈന്‍സ് എന്നിവ നീക്കം ചെയ്യാന്‍ തേങ്ങാപ്പാലിന് സാധിക്കും.

തേങ്ങാപ്പാലില്‍ വളരെ കൂടിയ അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ തേങ്ങാപ്പാല്‍ വളരെ നല്ലൊരു ഹെയര്‍ കണ്ടീഷണറാണ്. തേങ്ങാപ്പാല്‍ മുടിയെ സോഫ്റ്റും സില്‍ക്കിയും ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

തേങ്ങാപ്പാലില്‍ പ്രോട്ടീനും മറ്റ് വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും തേങ്ങാപ്പാല്‍ മുടിയില്‍ പുരട്ടുന്നത് മുടി തഴച്ചുവളരാന്‍ സഹായിക്കും.

Story Highlights: beauty benefits of coconut milk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here