Advertisement

വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

September 10, 2022
Google News 1 minute Read
Housewife died after house collapsed

കോങ്ങാട് കുണ്ടുവംപാടത്ത് വീടിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടിൽ മല്ലികയാണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു.

പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരുന്നു.

പഴയ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകർന്നത്. അപകട സമയത്ത് മക്കൾ മറ്റൊരു മുറിയിലായിരുന്നു.

Story Highlights: Housewife died after house collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here