എ.കെ.ജി സെൻ്റർ ആക്രമണം: ജനങ്ങളെ വിഡ്ഢിയാക്കരുതെന്ന് കെ സുധാകരൻ

എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ ജനങ്ങളെ വിഡ്ഢിയാക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. കട്ടവനെ കിട്ടാത്തപ്പോള്‍ കിട്ടിയവനെ കള്ളനാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ നോക്കി നില്‍ക്കില്ല. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ സുധാകരന്‍ ഇന്ദിരാ ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
അവര്‍ തന്നെ അടിച്ച് തകര്‍ക്കും, എന്നിട്ട് കോണ്‍ഗ്രസുകാരെ പ്രതികളാക്കുന്ന രീതിയാണ് സി.പി.ഐ.എം തുടരുന്നതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ഇത്ര മാസം അന്വേഷിച്ചിട്ടും ഇപ്പോഴാണ് അവര്‍ക്ക് പ്രതികളെ മനസിലായത്. ജനങ്ങള്‍ വിഡ്ഢികള്‍ ആണെന്ന് കരുതരുത്. ഐ.പി ബിനുവിന്റെ പേരാണ് അന്ന് ദൃക്സാക്ഷി പറഞ്ഞത്. ഭരണം ദുരുപയോഗം ചെയ്യുമ്പോള്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഈ ശൈലി സിപിഐഎം അവസാനിപ്പിക്കണം. ഇത് വെള്ളരിക്ക പട്ടണം അല്ല. എല്ലാം കെട്ടുകഥകളാണ്. രാഹുല്‍ ഗാന്ധിയുടെ യാത്ര മുന്നില്‍ കണ്ടു കൊണ്ടാണ് ഇപ്പോഴത്തെ നീക്കമെന്നും സുധാകരൻ പറഞ്ഞു.
Story Highlights: K Sudhakaran against AKG Center attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here