ദേവിക്ക് ഭക്തിപൂര്‍വം നാവ് മുറിച്ച് നല്‍കിയ മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍

ദേവിക്ക് ഭക്തിപൂര്‍വം സ്വന്തം നാവ് മുറിച്ച് നല്‍കിയ മധ്യവയസ്‌കന്റെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ കൗശാമ്പിയിലാണ് സംഭവം. ശക്തിപീഠം കടധാമിലെ ശീതലാ ദേവിക്കായി നാവ് മുറിച്ച് നല്‍കിയ ശേഷം ആരോഗ്യനില ഗുരുതരാവസ്ഥയിലായ മധ്യവയസ്‌കനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. (Devotee cuts off tongue offers it to goddess)
ജില്ലയിലെ പുരബ്ഷരീര ഗ്രാമത്തില്‍ താമസിക്കുന്ന ദുര്‍ഗ പ്രസാദിന്റെ മകനായ സമ്പത്ത് (40) ആണ് ദേവിക്കായി സ്വന്തം നാവ് അറുത്ത് നല്‍കിയത്. കൃഷിക്കാരനായ ഇയാള്‍ ഭാര്യയോടൊപ്പമാണ് ക്ഷേത്രദര്‍ശനത്തിനായി എത്തിയത്. ദമ്പതികള്‍ കുബ്രി ഘട്ടില്‍ ഗംഗയില്‍ മുങ്ങി. ഇതിനുശേഷം ഇരുവരും പ്രധാന ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടില്‍ വച്ച് ഇയാള്‍ അപ്രതീക്ഷിതമായി കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സ്വന്തം നാവ് അറുത്തെടുക്കുകയായിരുന്നു.
Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
അമിതമായ രക്തസ്രാവത്തെത്തുടര്‍ന്ന് തളര്‍ന്ന് വീണ ഇയാളെ ഭാര്യയും നാട്ടുകാരും ചേര്‍ന്ന് ഉടനടി ഇസ്മായില്‍പൂരിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചു. ഇയാളുടെ ആരോഗ്യനില തീരെ വഷളായതിനാല്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സമ്പത്തിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Story Highlights: Devotee cuts off tongue offers it to goddess
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here