Advertisement

പ്രണയക്കെണി വസ്തുതയെന്ന് തലശേരി അതിരൂപത

September 11, 2022
Google News 2 minutes Read
love trap is real thalassery Archdiocese

ഇടയലേഖനത്തിലെ പരാമർശങ്ങളിൽ വിശദീകരണവുമായി തലശേരി അതിരൂപത. പ്രണയക്കെണികൾ വർധിക്കുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ( love trap is real thalassery Archdiocese ).

വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചത്. മതസ്പർദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാർ പാംപ്ലാനി പറ‍ഞ്ഞു.

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്നായിരുന്നു തലശേരി അതിരൂപതയുടെ ഇടയലേഖനം. തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ പെൺകുട്ടികൾ അകപ്പെടാതിരിക്കാൻ ബോധവത്കരണ പദ്ധതികൾ ആവിഷ്കരിച്ചതായും ഇടയലേഖനത്തിൽ അതിരൂപത പറഞ്ഞിരുന്നു.

Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി വിശ്വാസികൾക്കായി എഴുതിയ ഇടയിലേഖനത്തിലാണ് പ്രണയക്കെണി പരാമർശം. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് മതതീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നു. ജന്മം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ നിസഹായരാകുന്ന മാതാപിതാക്കളുടെ സങ്കടം നോമ്പുകാലത്തിന്റെ പ്രാർഥന നിയോഗമായി സമർപ്പിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു. ചതിക്കുഴികളിൽ വീണു പോകാതിരിക്കാനുള്ള ബോധവൽക്കരണം അതിരൂപത മതപഠന കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.

Read Also: September 11 attacks: ആ പേടിപ്പിക്കുന്ന ദൃശ്യത്തിന് ഇന്ന് 21 വയസ്; ലോകം തന്നെ മരവിച്ച വേൾഡ് ട്രേഡ് സെന്റർ ആക്രമണം

അതിരൂപത പുതുതായി ആരംഭിക്കുന്ന മൂന്ന് കർമ്മ പദ്ധതികളിൽ ഒന്ന് തീവ്രവാദികളിൽ നിന്ന് മക്കളെ സംരക്ഷിക്കുവാനുള്ള പദ്ധതിയെന്നും ഇടയലേഖനത്തിൽ പറയുന്നു. ഭൂരഹിതർക്കായി ഭൂദാന പ്രസ്ഥാനം ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനും ഇടയലേഖനത്തിൽ ആഹ്വാനമുണ്ടെങ്കിലും പ്രണയക്കെണിയെക്കുറിച്ചാണ് പ്രധാന പരാമർശം. ഇടയലേഖനം വിവാദമായതോടെയാണ് കൂടുതൽ വ്യക്തത വരുത്തി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രം​ഗത്തെത്തിയത്.

Story Highlights: love trap is real thalassery Archdiocese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here