‘ഇപ്പോ ആലോചിക്കുമ്പോഴാണ് അതിന്റെ പേടി മനസിലാകുന്നത്’; ഷൂട്ടിംഗ് അനുഭവം പറഞ്ഞ് മഞ്ജു വാര്യർ

സിനിമാ ചിത്രീകരണത്തിനിടെ 17 മണിക്കൂർ ബൊമ്മിടിയിൽ അകപ്പെട്ടതിനെ കുറിച്ച് മഞ്ജു വാര്യർ. ഫ്‌ളവേഴ്‌സ് ഒരുകോടിയിലായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തൽ. ( manju warrier about terrifying shooting experience )
അന്ന് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ചെന്നൈയിലായിരുന്നു. ഒരു സിനിമയുടെ ഡബ്ബിംഗിന് ശേഷം ഞാൻ ട്രെയിനിൽ വരികയായിരുന്നു. രാത്രി ട്രെയിൻ കയറിയാൽ രാവിലെ ഉറങ്ങി എഴുനേൽക്കുമ്പോൾ നാട്ടിലെത്തും..ഇതാണ് കണക്ക്. മറ്റൊരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് ട്രെയിനിൽ കൊച്ചിൻ ഹനീഫയും ഉണ്ടായിരുന്നു. എന്നാൽ ഉറങ്ങി എഴുനേറ്റ ഞാൻ കാണുന്നത് ട്രെയിൻ ഏതോ ഒരു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നതാണ്. ഒരു വരണ്ട പ്രദേശം. ചുറ്റും മരങ്ങളോ, വീടോ, ഒന്നും ഇല്ല. എന്താണ് പറ്റിയതെന്ന് യാത്രക്കാരെല്ലാം പരസ്പരം ചോദിച്ചു. അങ്ങനെ ബൊമ്മിഡിയിലാണ് എത്തിയതെന്ന് മനസിലാക്കി. ട്രെയിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ചില ഗ്രാമവാസികൾ രാവിലെയും ഉച്ചയ്ക്കും ഭക്ഷണം നൽകി. അൽപ സമയം കഴിഞ്ഞ് ട്രെയിൻ പുറപ്പെടുമെന്നായിരുന്നു അന്ന് കരുതിയിരുന്നത്. പക്ഷേ ട്രെയിനെടുത്തില്ല. ഒടുവിൽ രാത്രിയായിട്ടും ട്രെയിൻ എടുത്തില്ല. അങ്ങനെ കംപാർട്ട്‌മെന്റിലെ എല്ലാവരും തമ്മിൽ പരിചയമായി. ഞങ്ങൾ ഒരുമിച്ചിരുന്ന് ചീട്ട് കളിച്ചതെല്ലാം ഓർമയുണ്ട്’- മഞ്ജു പറഞ്ഞു.
Read Also: കൃത്യമായി നികുതി അടച്ചു; മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം
സമാന രീതിയിൽ ഹിമാചൽ പ്രദേശിൽ വച്ചും മഞ്ജു അകപ്പെട്ടിട്ടുണ്ട്. അന്ന് ടെന്റിലായിരുന്നു മഞ്ഞുവിന്റെ താമസം. കനത്ത മഞ്ഞ് വീഴ്ച മൂലമാണ് മഞ്ജു ഉൾപ്പെടെയുള്ള ക്രൂ മെമ്പർമാർ ഹിമാലയത്തിൽ അകപ്പെട്ടത്. 7 മണിക്കൂറെടുത്താണ് മലകയറി ചിത്രീകരണം നടത്തിയത്. പക്ഷേ തിരിച്ചിറങ്ങിയപ്പോൾ 14 മണിക്കൂറാണ് എടുത്തത്.
Story Highlights: manju warrier about terrifying shooting experience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here