രക്തം കൊണ്ട് ചിത്രം വരച്ച് സോനു സൂദിന് സമ്മാനിച്ച് ആരാധകന്‍; രക്തം ദാനം ചെയ്താല്‍ മതിയായിരുന്നെന്ന് താരം

രക്തം കൊണ്ട് തന്റെ ചിത്രം വരച്ച ആരാധകനെ തിരുത്തി നടന്‍ സോനു സൂദ്. ഇത്തരം പ്രവൃത്തികള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും രക്തം ദാനം ചെയ്യുന്നതാണ് തനിക്ക് സന്തോഷമെന്നും സോനു സൂദ് ആരാധകനോട് പറഞ്ഞു. രക്തം കൊണ്ട് ചിത്രം വരച്ച് തനിക്ക് സമ്മാനിച്ച ആരാധകനോട് നന്ദിയുണ്ടെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുതെന്നും സോനു സൂദ് ഉപദേശിച്ചു. ( Sonu Sood reacts as fan gifts him his painting made with blood)
മധു ഗുര്‍ജാര്‍ എന്ന ആരാധകനാണ് സോനു സൂദിന് സ്വന്തം രക്തം കൊണ്ട് വരച്ച ചിത്രം നേരിട്ട് താരത്തിന്റെ വീട്ടിലെത്തി സമ്മാനിച്ചത്. സോനു സൂദ് തനിക്ക് ദൈവത്തിന് തുല്യനാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആരാധകന്‍ താരത്തെ കാണാനെത്തിയത്.
Read Also: ദേവിക്ക് ഭക്തിപൂര്‍വം നാവ് മുറിച്ച് നല്‍കിയ മധ്യവയസ്‌കന്‍ ഗുരുതരാവസ്ഥയില്‍
തന്റെ ആരാധകന്‍ വളരെ കഴിവുള്ള ഒരു കലാകാരനാണെങ്കിലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് സോനു സൂദ് പറഞ്ഞു. തന്റെ ചിത്രം വരച്ച് സ്വന്തം രക്തം പാഴാക്കുന്ന സമയത്ത് അത് ആവശ്യക്കാര്‍ക്കായി ദാനം ചെയ്യണമെന്നും സോനു സൂദ് പറഞ്ഞു.
Story Highlights: Sonu Sood reacts as fan gifts him his painting made with blood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here