തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു

തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു. എഐജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. റിബൽ സ്റ്റാർ എന്നറിയപ്പെടുന്ന കൃഷ്ണം രാജു തെന്നിന്ത്യൻ താരം പ്രഭാസിന്റെ അമ്മാവൻ കൂടിയാണ്. രാധേ ശ്യാമിൽ പ്രഭാസിനൊപ്പമാണ് കൃഷ്ണം രാജു അവസാനമായി വേഷമിട്ടത്. ( telugu actor krishnam raju passes away )
മാധ്യമപ്രവർത്തകനായിരുന്ന കൃഷ്ണം രാജു 1966 ലാണ് തെലുങ്ക് ചിത്രങ്ങളിൽ വേഷമിടുന്നത്. ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിലെത്തിയ കൃഷ്ണം പിന്നീട് നായക കഥാപാത്രങ്ങളിലും കണ്ടുതുടങ്ങി. ഭക്ത കണ്ണപ്പയും കടക്തല രുദ്രയ്യയുമാണ് കൃഷ്ണം രാജുവിന്റെ പ്രധാന സിനിമകൾ.
Saddened to learn about the demise of one of the most popular stars of Telugu Cinema, Rebel star Sri Krishnam Raju Garu
— KTR (@KTRTRS) September 11, 2022
My wholehearted condolences to Prabhas Garu, his family members & friends
Rest in peace #KrishnamRaju Garu ?
ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്യിലെ മൊഗൽതുർ സ്വദേശിയായ കൃഷ്ണം രാജു ബിജെപി എംപിയായും വാജ്‌പേയ് സർക്കാരിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights: telugu actor krishnam raju passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here