bharat jodo yatra: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക; ജോഡോ യാത്രയെ ട്രോളി മന്ത്രി വി.ശിവൻകുട്ടി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടിയതിനെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുകയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു ( bharat jodo yatra v sivankutty ).
തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് ഭാരത് ജോഡോ യാത്രയിൽ കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നേമം വെള്ളായണി ജംക്ഷനിൽ നിന്ന് പട്ടത്തേക്കായിരുന്നു ഇന്ന് രാവിലത്തെ ജോഡോ യാത്ര. ഇതിനിടെ യാത്രയിൽ പങ്കെടുത്ത രണ്ടുപേർ തങ്ങളുടെ പോക്കറ്റിടിച്ചെന്ന് പൊലീസിൽ പരാതിപ്പെട്ടു. ഇതേ തുടർന്ന് നടത്തിയ സിസിടിവി അന്വേഷണത്തിലാണ് യാത്രയിൽ പോക്കറ്റടി സംഘത്തിന്റെ സാന്നിധ്യം വ്യക്തമായത്.
സംഘത്തെ അറസ്റ്റ് ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണർ അറിയിച്ചു. കന്യാകുമാരിയിൽ നിന്ന് തന്നെ സംഘം യാത്രയിൽ കടന്നു കൂടിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
രാഹുലിനെ കാണാനെത്തുന്നവരെ പോക്കറ്റടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. സംഘത്തിലുള്ള നാലുപേരുടെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു സ്ഥലങ്ങളിൽ ഇവർ പോക്കറ്റടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെയും പല മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ. അതുകൊണ്ട് തന്നെ പൊലീസ് ലിസ്റ്റിൽ ഇവരുടെ പേരുകളുണ്ട്. അതാണ് ഇവരെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.
Story Highlights: bharat jodo yatra v sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here