Advertisement

അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാനിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

September 12, 2022
Google News 2 minutes Read
Malayali died in a car accident in Ajman

അജ്മാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. അജ്മാൻ അമ്മാൻ സ്ട്രീറ്റിൽ വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ വാനിടിച്ച് തെറിപ്പിച്ചത്. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലനാണ് (51) മരിച്ചത്​. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു ശ്രീലേഷ്. ( Malayali died in a car accident in Ajman ).

Read Also: ആത്മഹത്യ‌യ്‌ക്കെതിരെ കുറിപ്പിട്ട തമിഴ് വസ്ത്രാലങ്കാര വിദഗ്ധ തൂങ്ങി മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻതന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ; ശില്പ ( എൻ.എം.സി ഹോസ്പിറ്റൽ ഫാർമസിസ്റ്റ് ). മക്കൾ: ശ്രാവൺ (യു.കെ), ശ്രേയ. പരേതനായ വട്ടക്കണ്ടത്തിൽ ഗോപാലൻറെയും കമലത്തിൻറെയും മകനാണ് ശ്രീലേഷ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Story Highlights: Malayali died in a car accident in Ajman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here