Advertisement

ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

September 12, 2022
Google News 2 minutes Read

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയയ്ക്കിടെ പോക്കറ്റടി. തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ പോക്കറ്റടി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരുവനന്തപുരം സിറ്റി പൊലീസ് മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. മോഷണസംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് വ്യക്തമാക്കി. ( Pickpocketing during Bharat Jodo Yatra)

തമിഴ്‌നാട് അതിര്‍ത്തി കടന്ന് ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയതിന് പിന്നാലെ പോക്കറ്റടി സംഘത്തെക്കുറിച്ചുള്ള ചില പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ പൊലീസിനും മോഷണസംഘത്തെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. ഇവര്‍ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചു.

മുന്‍പും ഈ സംഘം മോഷണകേസുകളില്‍ പ്രതികളായിട്ടുള്ളതിനാല്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. നേമത്തുനിന്നാണ് ഈ സംഘം ജോഡോ യാത്രയിലേക്ക് പ്രവേശിച്ചത്. നാലുപേരും കേരളത്തിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights: Pickpocketing during Bharat Jodo Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here