34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർവ് ബാങ്കിന്റെ വിലക്ക്

ഫോറെക്സ് ട്രേഡിംഗിൽ കർശന നിയന്ത്രണ മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. 34 ഓൺലൈൻ ട്രേഡിങ് സൈറ്റുകൾക്ക് റിസർ ബാങ്ക് വിലക്കേർപ്പെടുത്തി. ഫെമ നിയമത്തെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്കിന്റെ നടപടി. ( rbi ban 34 forex trading sites )
അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകർ തിരിച്ചറിയണമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളുടെ കറൻസികൾ തമ്മിലുള്ള വിനിമയമാണ് ഫോറെക്സ് ട്രേഡിംഗിൽ നടക്കുന്നത്.
ഓരോ സമയങ്ങളിൽ കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന ഉയർച്ച താഴ്ചകൾ അനുസരിച്ച്് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.
USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യൻ രൂപ അടിസ്ഥാനമായിട്ടുള്ള മുഖ്യമായും ഈ നാല് ജോഡി കറൻസികളാണ് ഇന്ത്യയിൽ നിയമാനുസൃതമായി ഫോറെക്സ് ട്രേഡിംഗ് ചെയ്യാൻ സാധിക്കുക.
Story Highlights: rbi ban 34 forex trading sites
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here