Advertisement

‘You are our super hero’; ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പുതിയ ചിത്രം പങ്കുവെച്ച് സഞ്ജു, പിന്തുണച്ച് ആരാധകർ

September 12, 2022
Google News 4 minutes Read
Sanju Samson shared a new picture

ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെയ്സ്ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് മലയാളിതാരം സഞ്ജു സാംസൺ. തന്റെ മൊബൈൽ ഫോണിൽ നോക്കി വിഷാദ ഭാവത്തോടെ നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇതിന് താഴെ സഞ്ജുവിനെ പിന്തുണച്ചും സെലക്ടർമാരെ ട്രോളിയും നിരവധി കമന്റുകളാണ് വരുന്നത്. You are our super hero, we are with you എന്ന കമന്റാണ് ചിത്രത്തിന് താഴെ ആദ്യം വന്നത്. ( Sanju Samson shared a new picture after being dropped from the T20 ).

അടുത്ത ജന്മത്തിൽ താങ്കൾ യു.പിയിൽ ജനിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എത്ര നാൾ ഇങ്ങനെ അവഗണിക്കും… വരും ഇന്ത്യൻ ടീമിൽ നിറ സാനിധ്യം ആയി സഞ്ജു സാംസൺ വരുന്ന നാളുകൾ വിദൂരമല്ല എന്നാണ് മറ്റൊരാളുടെ കമന്റ്. പന്തിന് കൊടുത്തതിന്റെ പത്തിലൊരു അവസരം സഞ്ജുവിന് കൊടുക്കൂ, സഞ്ജുവിനെ ഉൾപ്പെടുത്താതെയുള്ള ഇന്ത്യൻ ടീം, ഏഷ്യകപ്പ് ആവർത്തിക്കും എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

Read Also: ടി 20 ലോകകപ്പ്; സഞ്ജു സാംസൺ ടീമിലില്ല, ദിനേശ് കാർത്തികും ഋഷഭ് പന്തും വിക്കറ്റ് കീപ്പർമാർ

അല്പ സമയം മുമ്പാണ് ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമിൽ ഇടം നേടാൻ സാധിച്ചില്ല. രോഹിത് ശർമ്മയാണ് ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കെ എൽ രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടീം; രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കൊഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, വൈ. ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ബി. കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.

Story Highlights: Sanju Samson shared a new picture after being dropped from the T20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here