അത്താഴത്തിന് ക്ഷണിച്ച് ഓട്ടോ ഡ്രൈവർ; എത്താമെന്ന് മറുപടി നൽകി അരവിന്ദ് കേജരിവാൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് ക്ഷണിച്ച് ഓട്ടോ ഡ്രൈവർ. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച് രാത്രി ഭക്ഷണം കഴിക്കാനെത്തുമെന്നറിയിച്ച് കെജ്‌രിവാളും. തിങ്കളാഴ്ച അഹമ്മദാബാദില്‍ നടന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സമ്മേളനത്തിലായിരുന്നു സംഭവം.
വിക്രം ദന്താനി എന്ന യുവാവ് സ്വയം പരിചയപ്പെടുത്തുകയും താന്‍ കെജ്‌രിവാളിന്റെ ആരാധകനാണെന്നറിയിക്കുകയും ചെയ്തു. പഞ്ചാബില്‍ ഒരു ഡ്രൈവര്‍ക്കൊപ്പം കെജ്‌രിവാള്‍ ഭക്ഷണം കഴിച്ച സംഭവം താന്‍ കേട്ടിരുന്നതായും അയാള്‍ പറഞ്ഞു. അതിനുശേഷമായിരുന്നു ഗുജറാത്തിയായ തന്റെ വീട്ടില്‍ ഭക്ഷണത്തിനെത്താമോ എന്ന വിക്രമിന്റ ചോദ്യം.
തീര്‍ച്ചയായും, കെജ്‌രിവാള്‍ മറുപടി പറഞ്ഞു. താന്‍ ഇന്ന് വരട്ടെയെന്നും തന്നെ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാമോ എന്ന് കെജ്‌രിവാള്‍ ചോദിച്ചു. രാത്രി എട്ട് മണിക്ക് ഭക്ഷണത്തിനായി വരാമെന്നും തനിക്കൊപ്പം രണ്ട് സഹപ്രവര്‍ത്തകരും ഉണ്ടാവുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.
Delhi CM @ArvindKejriwal accepts a Dinner Invitation from an Autorickshaw Driver of Gujarat ❤️#TownhallWithKejriwal pic.twitter.com/0lf5kS5rkn
— AAP (@AamAadmiParty) September 12, 2022
Read Also: ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കാൻ കേജ്‌രിവാൾ; ഞായറാഴ്ചകളിൽ ദേശീയ ഗാനാലാപനം സംഘടിപ്പിക്കും
അതേസമയം ഡൽഹിയ്ക്ക് പുറത്തേയ്ക്കും അധികാരമുറപ്പിച്ച് ആം ആദ്മിയെ ദേശീയ പാർട്ടിയാക്കി മാട്ടാനുള്ള പദ്ധതിയിലാണ് അരവിന്ദ് കെജ്‌രിവാള്‍.
Story Highlights: Auto driver in Gujarat invites Arvind Kejriwal for dinner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here