Advertisement

തുറന്ന ഡിക്കിയില്‍ കുട്ടികളെ ഇരുത്തി കാര്‍ യാത്ര; മാതാപിതാക്കള്‍ക്കെതിരെ നടപടി

September 13, 2022
Google News 2 minutes Read
car driving with kids sitting in open boot

കാറിന്റെ തുറന്ന ഡിക്കിയില്‍ കൊച്ചുകുട്ടികളെ ഇരുത്തി യാത്ര ചെയ്ത സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. സൈറാബാദ് ട്രാഫിക് പൊലീസാണ് കേസെടുത്തത്. സോന്‍കോ സാറ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് സംഭവത്തെ കുറിച്ചുള്ള വിഡിയോ പ്രചരിച്ചത്. അപകടകരമായ രീതിയില്‍ കുട്ടികളെ വാഹനത്തില്‍ യാത്ര ചെയ്യിപ്പിച്ച വിഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയെടുത്തത്.

കാറിന്റെ തുറന്ന ഡിക്കിയില്‍ കുട്ടികളെ ഇരുത്തിയ മാതാപിതാക്കള്‍, മുന്‍വശത്തിരുന്ന് യാത്ര ചെയ്യുന്നത് വിഡിയോയില്‍ കാണാം. ഉത്തരവാദിത്തമില്ലാതെയും സുരക്ഷിതമല്ലാതെയും കുട്ടികളെ യാത്ര ചെയ്യിപ്പിച്ചതില്‍ നടപടി വേണമെന്ന തലക്കെട്ടോടെയാണ് സോഷ്യല്‍ മിഡിയയില്‍ വിഡിയോയും ചിത്രവും പ്രചരിച്ചത്.

Read Also: അത്താഴത്തിന് ക്ഷണിച്ച് ഓട്ടോ ഡ്രൈവർ; എത്താമെന്ന് മറുപടി നൽകി അരവിന്ദ് കേജരിവാൾ

മൂന്ന് കൊച്ചുകുട്ടികളെയാണ് മാതാപിതാക്കള്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെ അപകടകരമായ രീതിയില്‍ ഡിക്കിയില്‍ ഇരുത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 2019 പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Read Also: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 19 വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തി

Story Highlights: car driving with kids sitting in open boot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here