യുഎസ് ഉപരോധം അവഗണിക്കണം; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളിൽ നിന്നും വാങ്ങണമെന്ന് ഇന്ത്യയോട് ഇറാൻ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതുപോലെ തങ്ങളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഇറാൻ. യുക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യ ഇത് അവഗണിച്ച് മുൻപോട്ടു പോകുകയായിരുന്നു. ഈ രീതിയിൽ ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയ ഉപരോധം അവഗണിക്കണമെന്നാണ് ആവശ്യം.
ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ വിഷയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉന്നയിക്കുമെന്നാണ് സൂചനകൾ.
ഉസ്‌ബെക്കിസ്ഥാനിലെ സമാർഖണ്ഡിലാണ് ഈ മാസം 15 നും 16 നും ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി നടക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
Read Also: സംസ്ഥാനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകളിൽ ഇന്ധന പ്രതിസന്ധി
ചൈനയ്‌ക്ക് ശേഷം ഇറാനിൽ നിന്നുളള എണ്ണ ഇറക്കുമതിയിൽ രണ്ടാമത് നിൽക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും വിലക്ക് വകവെക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാനുളള തീരുമാനത്തിന് ശേഷം റഷ്യൻ എണ്ണയുടെ ഇറക്കുമതി അൻപത് മടങ്ങ് വർധിച്ചതായിട്ടാണ് വിലയിരുത്തൽ.
Story Highlights: ‘Follow Russia model, resume oil purchases’ Iran asks India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here