Advertisement

ആപ്പിൾ മുതൽ ചിക്കുവരെ; വ്യത്യസ്തമായി പഴങ്ങൾ കൊണ്ടൊരു ചായ…

September 13, 2022
2 minutes Read

ചായപ്രിയർ നിരവധിയാണ്. ചായ ഇല്ലാത്ത ഒരു ദിവസം ചിന്തിക്കാൻ പറ്റാത്തവർ പോലും നമുക്കിടയിൽ ഉണ്ട്. ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങാൻ, ഒരു ചെറിയ തലവേദന വന്നാൽ, ടെൻഷൻ അടിച്ചാൽ പോലും
പലരുടെയും സൊല്യൂഷൻ ഈ ചായയാണ്. എന്നാൽ പലതരം ചായകൾ ലഭ്യമാണ്. കടുപ്പമുള്ള ചായ, കട്ടൻചായ, പാൽ ചായ, വെള്ളച്ചായ, ലൈറ്റ് ചായ, പതപ്പിച്ച ചായ, മസാല ചായ, ഹെർബൽ തുടങ്ങി നിരവധി ചായകൾ. എന്തായാലും മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് ചായ നമുക്ക് കൂടിയേ തീരൂ എന്നു കരുതുന്നവർ നമുക്കിടയിൽ ഉണ്ട് എന്നതിൽ ആർക്കും തന്നെ തർക്കമില്ല.

എന്നാൽ പറഞ്ഞുവരുന്നത് ഇതൊന്നുമല്ല, വിവിധയിനം പഴങ്ങൾകൊണ്ടുള്ള ചായയാണ് താരമാകുന്നത്. ഇതിനുമുമ്പും ഭക്ഷണ സാധനങ്ങളിലെ വിചിത്രമായ കോമ്പിനേഷനുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അതിൽ ചില പരീക്ഷണങ്ങൾ ഭക്ഷണ പ്രേമികളെ വെറുപ്പിച്ചിട്ടുമുണ്ട്. എല്ലാ ചായപ്രേമികളും ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചതെങ്കിലും ഇത് എങ്ങനെയാണെന്ന് അറിയാൻ ആളുകൾക്ക് ആകാംഷയുണ്ട്.

ഗുജറാത്തിലെ ഒരു ചായ വിൽപനക്കാരനാണ് ചായ തയ്യാറാക്കാൻ പഴങ്ങൾ ഉപയോഗിക്കുന്നത്. ആപ്പിൾ, വാഴപ്പഴം, ചിക്കൂ എന്നിവ ഉപയോഗിച്ച് ഒരു ചീനച്ചട്ടിയിലാണ് ചായ ഉണ്ടാക്കുന്നത്. അവസാനം, പഴത്തിന്റെ അവശിഷ്ടങ്ങൾ ചായയിൽ നിന്ന് നീക്കാൻ ചായ ഒരു കണ്ടെയ്നറിൽ അരിച്ചെടുക്കുന്നു. ചായയുടെ രുചി എങ്ങനെയായിരിക്കുമെന്ന് അറിയാനായിരുന്നു ആളുകൾക്ക് ആകാംക്ഷ. ‘ചായയ്ക്ക് നീതി’ വേണമെന്ന് ചിലർ കമന്റുകളും നൽകി.

അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് മാഗി ഷേക്കും ശ്രദ്ധനേടിയിരുന്നു. ഇന്ത്യക്കാർക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഭക്ഷണമാണ് മാഗി. നൂഡിൽസിന്റെ പുതിയ രുചികൾ പരീക്ഷിക്കാൻ എപ്പോഴും എല്ലാവർക്കും ഇഷ്ടമാണ്. മാഗി പാനി പുരി, ഓറിയോ മാഗി, ചോക്ലേറ്റ് മാഗി എന്നിവ മുൻപ് ശ്രദ്ധേയമായിരുന്നു.

Story Highlights: fruit chai of surat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top