കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് എം വി ഗോവിന്ദൻ

കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചെന്നും ഗോവിന്ദൻ പറഞ്ഞു.(health condition of kodiyeri is stable says m v govindhan)
അപ്പോളോയിൽ കോടിയേരിയെ കാണാനെത്തിയ ശേഷമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കോടിയേരി ക്ഷീണിതൻ ആണ്. ആശുപത്രിയിൽ സന്ദർശകരെ നിയന്ത്രിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. അതേസമയം എം.വി.ഗോവിന്ദന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടർമാരുമായാണ് അദ്ദേഹം സംസാരിച്ചത്.
Story Highlights: health condition of kodiyeri is stable says m v govindhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here