Advertisement

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനം: റെക്കോര്‍ഡ് കളക്ഷൻ നേടി കെഎസ്ആർടിസി

September 13, 2022
Google News 2 minutes Read

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനമായ ഇന്നലെ റെക്കോർഡ് വരുമാനം നേടി കെഎസ്ആർടിസി. പ്രതിദിന വരുമാനം 8.4 കോടി രൂപയാണ് ലഭിച്ചത്. ഇന്നലെ നടത്തിയത് 3941 സർവീസുകളാണ്. സ്വിഫ്റ്റ് സർവീസിന്റെ ഇന്നലത്തെ കളക്ഷൻ 37 ലക്ഷം രൂപയാണ്. ഇത്രയും കളക്ഷൻ നേടാൻ പരിശ്രമിച്ച കെഎസ്ആർടിസിയിലെ എല്ലാ വിഭാ​ഗം ജീവനക്കാരേയും സിഎംഡി അഭിനന്ദിച്ചു.(ksrtc breaks record daily collection target)

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

സോൺ അടിസ്ഥാനത്തിൽ കളക്ഷൻ സൗത്ത് 3.13 കോടി (89.44% ടാർജറ്റ്) , സെൻ‌ട്രൽ 2.88 കോടി(104.54 % ടാർജറ്റ്) , നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്. ടാർജററ്റിനെക്കാൾ 107.96%.

ജില്ലാ തലത്തിൽ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാം സ്ഥാനത്തെത്തി.ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്റെ 143.60%).സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുമാണ്.

Story Highlights: ksrtc breaks record daily collection target

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here