Advertisement

‘ആവിക്കൽതോട് സമരം പരിഹരിക്കാനാകാത്തതിനാൽ സർക്കാരിന് രക്ഷപ്പെടാനുള്ള ചെപ്പടിവിദ്യ മാത്രമാണ് തീവ്രവാദ ആരോപണം’; എം.വി ഗോവിന്ദനെതിരെ സമസ്ത

September 13, 2022
Google News 2 minutes Read
samastha against mv govindan

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ സമസ്ത. ആവിക്കൽതോട് സമരം പരിഹരിക്കാൻ വഴിയില്ലാത്തതിനാൽ സർക്കാരിന് രക്ഷപ്പെടാനുള്ള ചെപ്പടിവിദ്യ മാത്രമാണ് തീവ്രവാദ ആരോപണമെന്ന് നാസർ ഫൈസി കൂടത്തായി. ( samastha against mv govindan )

മതത്തിന്റെ പേരിലല്ല ആവിക്കൽതോടിൽ സമരം നടക്കുന്നതെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും പറഞ്ഞു. എം.വി.ഗോവിന്ദന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സമസ്ത നേതാക്കൾ ആവികൽ തോട്ടിലെത്തിയത്.

Read Also: സർക്കാരിന്റെ ജൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ സമസ്ത

ആവിക്കൽ തോട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സമസ്ത എം.വി.ഗോവിന്ദനെ വിമർശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കങ്ങളും സമരസമിതി ആരംഭിച്ചിട്ടുണ്ട്.

Story Highlights: samastha against mv govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here