Advertisement

തെരുവുനായ ആക്രമണം; യുവാവിന്റെ വയറില്‍ ആഴത്തില്‍ മുറിവ്

September 13, 2022
2 minutes Read
stray dog attack at thiruvananthapuram
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് തുടര്‍ച്ചയായ തെരുവുനായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തിരുവനന്തപുരത്തും യുവാവിന് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം പാലോട് സ്വദേശി മണികണ്ഠനാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. വയറില്‍ ആഴത്തില്‍ മുറിവേറ്റ മണികണ്ഠനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാടും തൃശൂരും ഉള്‍പ്പെടെ നിരവധിയിടങ്ങളിലാണ് തെരുവുനായ ആക്രമണം ഇന്ന് മാത്രമുണ്ടായത്. പാലക്കാട് നഗരത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുല്‍ത്താനയെയാണ് തെരുവ് നായ കടിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. മുഖത്തും കൈകാലുകളിലും കടിയേറ്റ ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: പാലക്കാട്ടും തെരുവ് നായ ശല്യം രൂക്ഷം; ജോലികഴിഞ്ഞ് മടങ്ങിയ യുവതിക്ക് കടിയേറ്റു

തൃശൂര്‍ പെരുമ്പിലാവ് വീട്ടുമുറ്റത്തു പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റ പുത്തംകുളം കുണ്ടുപറമ്പില്‍ മണികണ്ഠന്‍ ഭാര്യ നീനയെ 32 തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കുത്തിവെപ്പും നടത്തി.

Read Also: തെരുവുനായ ശല്യത്തിന് ഏകോപന സമിതി; ജില്ലാ ഭരണകൂടങ്ങള്‍ക്ക് ചുമതല

Story Highlights: stray dog attack at thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement