Advertisement

തൃശൂരിലും തെരുവ് നായ ആക്രമണം; വീട്ടമ്മയെ ആക്രമിച്ചു

September 13, 2022
Google News 1 minute Read

തൃശൂർ പെരുമ്പിലാവ് പുത്തംകുളത്ത് വീട്ടുമുറ്റത്തു പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. പരുക്കേറ്റ പുത്തംകുളം കുണ്ടുപറമ്പില്‍ മണികണ്ഠന്‍ ഭാര്യ നീനയെ (32 ) തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് കുത്തിവെപ്പും നടത്തി.

തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. പാത്രങ്ങള്‍ കഴുകി വീടിനകത്തേക്ക് കയറുന്നതിനിടെ തെരുവുനായ ആക്രമിക്കാന്‍ ഒരുങ്ങിയപ്പോള്‍ നീന കൈ കൊണ്ട് തടയുകയായിരുന്നു. ഇതോടെ വലതു കൈയുടെ ചെറുവിരലില്‍ നായ കടിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നീനയെ കൂടുതല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.

Read Also:

Story Highlights: Stray Dog Attack Housewife In Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here