Advertisement

ഭൂകമ്പത്തിൽ പരിക്കേറ്റ സുഹൃത്തിനെ ചുമലിലേറ്റി രക്ഷപ്പെടുന്ന വിദ്യാർത്ഥി…

September 13, 2022
3 minutes Read

ഏറെ തിരക്കുകൾക്കിടയിൽ ജീവിതം നയിക്കുന്നവരാണ് നമ്മൾ. അതിനിടയിൽ സന്തോഷം കണ്ടെത്താനും പ്രിയപ്പെട്ടവർക്ക് വേണ്ടി സമയം കണ്ടെത്താനും നമ്മൾ ശ്രമിക്കാറുണ്ട്. കനിവ് വറ്റിയ ലോകമെന്ന് വിശേഷിപ്പിക്കുമ്പോഴും അത് അങ്ങനെയല്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളും നമുക്ക് ചുറ്റും എന്നും സംഭവിക്കുന്നുണ്ട്. ഭൂകമ്പത്തിനിടെ എല്ലാവരും രക്ഷപ്പെട്ടു പോകുമ്പോൾ പരിക്കേറ്റ സുഹൃത്തിനെ ക്ലാസ് മുറിയിൽ ഉപേക്ഷിക്കാത്ത ഒരു വിദ്യാർത്ഥിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടിയുടെ ഈ പ്രവൃത്തിയാണ് ഏറെ പ്രശംസ നേടുകയാണ്. സെപ്തംബർ 12 ന് ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എവിടെ നിന്നുള്ളതാണ് ഈ കാഴ്ച ഇത് എന്ന് വ്യക്തമല്ലെങ്കിലും വിഡിയോ വളരെയധികം വൈറലായി.

ക്ലാസ് മുറിയുടെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭൂകമ്പസമയത്ത് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ തുടങ്ങിയപ്പോൾ, പരിക്കേറ്റ സുഹൃത്തിനെയും രക്ഷിക്കുക എന്നതായിരുന്നു ഈ കുട്ടിയുടെ ചിന്ത. മറ്റുള്ളവർ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ, കുട്ടി സുഹൃത്തിനെ പുറകിലേറ്റി ഉയർത്തി പടികൾ ഇറങ്ങാൻ തുടങ്ങി. കാലിനാണ് സുഹൃത്തിന് പരിക്കേറ്റിരുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വിദ്യാർത്ഥിയുടെ കരുതലോടെയുള്ള പ്രവർത്തി കയ്യടി നേടുകയാണ്. അതേസമയം, മനുഷ്യനേക്കാൾ കനിവും കരുതലും മൃഗങ്ങൾക്കാണെന്നു പറയാറുണ്ട്. അടുത്തിടെ അത്തരത്തിലൊരു കാഴ്ചയും ശ്രദ്ധനേടിയിരുന്നു. മൃഗങ്ങളിൽ ഏറ്റവും സ്നേഹവും കരുതലും നായകൾക്കാണ്. ഇപ്പോൾ ഒരു നായ ജീവനുവേണ്ടി പിടഞ്ഞ ഗോൾഡ്‌ ഫിഷിനെ രക്ഷിക്കുന്ന കാഴ്ചയാണ് ശ്രദ്ധിക്കപ്പെടുന്നത്. തറയിൽ കിടന്നു ജീവനുവേണ്ടി പിടയുന്ന രണ്ടു ഗോൾഡ് ഫിഷുകളെ ശ്രദ്ധാപൂർവ്വം നാവുകൊണ്ട് എടുത്ത് തൊട്ടടുത്തിരിക്കുന്ന വെള്ളം നിറഞ്ഞ ബൗളിലേക്ക് ഇടുകയാണ് നായ.

Story Highlights: Student helps injured friend evacuate during earthquake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top