Advertisement

സുരക്ഷാ ജീവനക്കാരെ മർദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

September 14, 2022
Google News 1 minute Read
bail application DYFI leaders

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 5 പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ അടക്കം അഞ്ച് പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് ( bail application DYFI leaders ).

കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഇവർ. കേസിൽ തിരിച്ചറിഞ്ഞ രണ്ട് പ്രതികളുടെ അറസ്റ്റ് വൈകുകയാണ്. ഇവർ ഒളിവിൽ ആണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചു നാളെ ഡിസിപി ഓഫിസിലേക്ക് മാർച്ച്‌ നടത്തുമെന്ന് വിമുക്ത ഭാടന്മാരുടെ സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 ന് രാവിലെയായിരുന്നു കേസിനാസ്പദമായ അക്രമം.

Story Highlights: bail application DYFI leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here