Advertisement

നായ കുറുകെ ചാടി ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

September 14, 2022
Google News 2 minutes Read
dog jumped over bike young man died

തിരുവനന്തപുരത്ത് നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശി എ എസ് അജിന്‍ (25) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അരുവിയോട് ജംഗ്ഷനിലാണ് നായ കുറുകെ ചാടി അപകടമുണ്ടായത്.

അജിന്‍ ബൈക്കില്‍ പോകുന്ന സമയത്ത് നായ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. ഈ സമയം മുന്നിലെത്തിയ മറ്റൊരു ബൈക്കുമായി അജിന്റെ വാഹനം കൂട്ടിയിടിച്ചാണ് അപകമുണ്ടായത്.

Read Also: ചങ്ങനാശ്ശേരിയിൽ നായയെ കെട്ടിത്തൂക്കിയ സംഭവം; കേസെടുത്ത് പൊലീസ്

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജിനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

Story Highlights: dog jumped over bike young man died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here