Advertisement

ചങ്ങനാശ്ശേരിയിൽ നായയെ കെട്ടിത്തൂക്കിയ സംഭവം; കേസെടുത്ത് പൊലീസ്

September 14, 2022
Google News 2 minutes Read
changanassery dog hanged case

ചങ്ങനാശ്ശേരി പെരുന്നയിൽ നായയെ കെട്ടിത്തൂക്കിയ സംഭവത്തിൽ കേസെടുത്ത് ചങ്ങനാശ്ശേരി പൊലീസ്. ഐപിസി 429 പ്രകാരമാണ് കേസെടുത്തത്. നായയുടെ മൃതദേഹം കണ്ടെത്തി പോസ്റ്റ്‌മോർട്ടത്തിനയയ്ക്കും. ( changanassery dog hanged case )

ഇന്നലെ രാവിലെയാണ് കോട്ടയം പെരുന്നയിൽ നായയെ കെട്ടിതൂക്കിയ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രണ്ടുദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന.

Read Also: തെരുവ് നായ ആക്രമണം തുടർക്കഥ; മലപ്പുറത്ത് എബിസി പദ്ധതി നടപ്പാക്കാൻ സൗകര്യങ്ങളില്ല

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. സംഭവത്തിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാരെത്തിയാണ് നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവ് ചെയ്തത്.

Story Highlights: changanassery dog hanged case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here