Advertisement

കേടായ ഓട്ടോമാറ്റിക് കാര്‍ നന്നാക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍; വിഡിയോയെച്ചൊല്ലി വ്യാപക ചര്‍ച്ച

September 14, 2022
Google News 8 minutes Read

ഓട്ടോമാറ്റിക് കാര്‍ ബ്രേക്ക് ഡൗണ്‍ ആയതിനെത്തുടര്‍ന്ന് കാര്‍ നന്നാക്കാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍പ്പെട്ട് മരിക്കുന്നുവെന്ന പേരില്‍ ട്വിറ്ററില്‍ ശ്രദ്ധിക്കപ്പെട്ട വിഡിയോയെച്ചൊല്ലി സൈബറിടങ്ങളില്‍ വ്യാപക ചര്‍ച്ച. ബ്രേക്ക് ഡൗണായ കാര്‍ മുന്നില്‍ നിന്നും നന്നാക്കുന്നതിനിടെ കാര്‍ മുന്നോട്ടോടുകയും കാറിനും മതിലിനും ഇടയില്‍ യുവാവ് പെട്ടുപോകുന്നതുമാണ് വിഡിയോയിലുള്ളത്. ഒരിക്കലും ഓട്ടോമാറ്റിക് കാറിന് മുന്നില്‍ നിന്ന് കാര്‍ നന്നാക്കരുതെന്നും നിങ്ങളുടെ പ്രിയപ്പെട്ടവരെ ഇത് പറഞ്ഞ് മനസിലാക്കണമെന്നുമുള്ള ക്യാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്. (Man Crushed by Broken Down Car While Trying to Fix it, Video Sparks Debate)

ദീപക് പ്രഭു എന്ന ഒരു ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. വിഡിയോയ്ക്ക് 187,000 കാഴ്ചക്കാരും 4,300 ലൈക്കുകളുമുണ്ട്. സിസിടിവി വഴി പകര്‍ത്തിയ ദൃശ്യങ്ങളാണെന്നാണ് അവകാശവാദം.

എന്നാല്‍ വിഡിയോയില്‍ കാണുന്നത് ഓട്ടോമാറ്റിക് കാര്‍ അല്ലെന്നാണ് ചില ഉപയോക്താക്കളുടെ വാദം. ലിവര്‍ ന്യൂട്രലിലല്ലെങ്കില്‍ ഓട്ടോമാറ്റിക് കാറുകള്‍ സ്റ്റാര്‍ട്ടാകില്ലെന്നും ഡ്രൈവിലോ റിവേഴ്‌സ് മോഡിലോ ഇട്ടാലും അത് ഓണാകില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്തൊക്കെപ്പറഞ്ഞാലും വണ്ടികള്‍ നന്നാക്കുമ്പോള്‍ നല്ല കരുതല്‍ വേണമെന്നാണ് വിഡിയോ തെളിയിക്കുന്നതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

Story Highlights: Man Crushed by Broken Down Car While Trying to Fix it, Video Sparks Debate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here