Advertisement

ദുബായ് നഗരം പടുത്തുയര്‍ത്തിയത് കേരളത്തിലെ ജനത; വാനോളം പ്രശംസിച്ച് രാഹുല്‍ ഗാന്ധി

September 14, 2022
Google News 2 minutes Read

ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തെ വാനോളം പ്രശംസിച്ച് രാഹുല്‍ ഗാന്ധി. ഗള്‍ഫിലെ നഗരങ്ങള്‍ പടുത്തുയര്‍ത്താന്‍ കേരളത്തിലെ ജനങ്ങള്‍ ചെയ്ത അധ്വാനത്തെയുള്‍പ്പെടെയാണ് രാഹുല്‍ ഗാന്ധി പ്രശംസിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മികവ് മാന്ത്രിക വിദ്യ കൊണ്ട് ഉണ്ടാക്കിയതല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരള ജനതയാണ് ഗള്‍ഫ് നഗരവും ദുബായ് നഗരവും പടുത്തുയര്‍ത്തിയത്. കേരളം എല്ലാ പ്രത്യയശാസ്ത്രങ്ങളേയും സാഹോദര്യത്തോടെയാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. (rahul gandhi praises malayalis bharat jodo yatra)

കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. ഇന്ന് രാജ്യത്തെങ്ങും വെറുപ്പും വിദ്വേഷവുമാണെന്ന് രാഹുല്‍ പറഞ്ഞു. വിഭാഗീയതയുടെയും വിഭജനത്തിന്റെയും വെറുപ്പിന്റേയും പ്രത്യശാസ്ത്രമാണ് ബിജെപിയുടെത്. ഇന്നത്തെ സമൂഹത്തില്‍ എളുപ്പത്തില്‍ വിദ്വേഷം പരത്താന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ ശക്തിപകരുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. വിരോധികളോട് പോലും സാഹോദര്യം പുലര്‍ത്തുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. അയ്യങ്കാളി, ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ തുടങ്ങിയവര്‍ നമ്മുക്ക് ഇത്തരത്തിലുള്ള മാര്‍ഗം കാണിച്ചു. ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് മൂന്നുപേരും കാണിച്ചുതന്നത്. ആരും വെറുപ്പ് പ്രചരിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഗുരുദേവന്റെ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പിന്‍പറ്റി ജീവിക്കാന്‍ ശ്രമിക്കണമെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. കൊല്ലം ചാത്തന്നൂരില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍.

Story Highlights: rahul gandhi praises malayalis bharat jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here