Advertisement

കാണാതായ സഹോദരങ്ങളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി; സഹോദരിക്കൊപ്പം മറ്റൊരു യുവാവുണ്ടെന്ന് പൊലീസ്

September 14, 2022
Google News 1 minute Read

എറണാകുളത്ത് നിന്നും കാണാതായ സഹോദരങ്ങളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി. സഹോദരൻ അക്ഷയ് ആണ് വൈകിട്ടോടെ അയ്യംമ്പിള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയത്. സഹോദരി അഞ്ജനക്കായി തിരുവനന്തപുരത്ത് തെരച്ചിൽ തുടരുകയാണ്.

എറണാകുളം അയ്യംമ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളിൽ അക്ഷയ് ആണ് വൈകിട്ട് 4 മണിയോടെ വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരെയും ഒരുമിച്ച് കണ്ടതായി പൊലീസിന് ദ്യക്സാക്ഷി വിവരം ലഭിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ എവിടെ വെച്ചാണ് പിരിഞ്ഞത് എന്നതിൽ വ്യക്തതയില്ല. അക്ഷയിൽ നിന്നും കൂടുതൽ വിവരങ്ങൾ മുനമ്പം പോലീസ് ചോദിച്ചറിയുകയാണ്.

Read Also: കാണാതായ സഹോദരങ്ങൾ തമ്പാനൂരിൽ എത്തിയതായി വിവരം; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

അതേസമയം സഹോദരി അഞ്ജന തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വർക്കലയിൽ എത്തി എന്ന വിവരത്തെ തുടർന്ന് തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ തെരച്ചിൽ ഊർജിതമാക്കിരുന്നു. അതിനിടയിലാണ് നിർണായക ദ്യശ്യങ്ങൾ ലഭിച്ചത്. അഞ്ജനക്കൊപ്പം മറ്റൊരു യുവാവും ഉണ്ടെന്നാണ് പൊലിസ് പറയുന്നത്. ഇയാളുടെ മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രികരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Story Highlights: Siblings missing from Ernakulam Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here