Advertisement

‘ഇന്ത്യക്കായി കളിക്കുമ്പോൾ 100 ശതമാനം മാച്ച് ഫിറ്റായിരിക്കണം’; ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നത് ആലോചനയിലെന്ന് മന്ദന

September 14, 2022
Google News 1 minute Read

വരുന്ന ബിഗ് ബാഷ് സീസണിൽ നിന്ന് പിന്മാറുന്നത് ആലോചനയിലെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ഇന്ത്യക്കായി കളിക്കുമ്പോൾ 100 ശതമാനം മാച്ച് ഫിറ്റായിരിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അതുകൊണ്ട് തന്നെ ഇക്കൊല്ലം ബിഗ് ബാഷ് ലീഗിൽ നിന്ന് പിന്മാറണോ എന്നുള്ള ചിന്തയുണ്ടെന്നും മന്ദന പറഞ്ഞു.

“മാനസികാരോഗ്യത്തെക്കാൾ, ശാരീരികാരോഗ്യമാണ് ഞാൻ ചിന്തിക്കുന്നത്. ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നത് ആലോചിക്കുന്നുണ്ട്. കാരണം, പരുക്കുകൾ കാരണം ഇന്ത്യക്കായി കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്താനാവില്ല. എപ്പോൾ രാജ്യാന്തര ക്രിക്കറ്റ് കളിച്ചാലും എനിക്ക് 100 ശതമാനം നൽകണമെന്നാണ്. അതുകൊണ്ട് തന്നെ ബിഗ് ബാഷിൽ കളിക്കുന്നതിനെപ്പറ്റിയും പിന്മാറുന്നതിനെപ്പറ്റിയും ആലോചിക്കും. ഏകദിന ലോകകപ്പിനു ശേഷം ഞാൻ ഒരുപാട് മത്സരങ്ങൾ കളിച്ചു. ശ്രീലങ്ക പര്യടനം, കോമൺവെൽത്ത് ഗെയിംസ്, ഹണ്ട്രഡ് ടൂർണമെൻ്റ്. കൊവിഡ് കാലത്ത് ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ഒരുപാട് മത്സരങ്ങളുണ്ടെന്ന് പരാതിപ്പെടാനാവില്ല.”- സ്മൃതി മന്ദന പറഞ്ഞു.

Story Highlights: Smriti Mandhana about wbbl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here