Advertisement

വാട്ട്‌സ്ആപ്പില്‍ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്‌തോ? അറിയാം ഈ മാര്‍ഗങ്ങളിലൂടെ

September 15, 2022
Google News 2 minutes Read

വേണ്ട എന്ന് തോന്നുന്ന ഏതൊരു കോണ്‍ടാക്ടിനേയും ഒറ്റ ടാപ്പുകൊണ്ട് ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഇന്‍സ്റ്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സ്ആപ്പ്. നിശബ്ദമായി ഒരു കോണ്‍ടാക്ട് ബ്ലോക്ക് ചെയ്യാനാകുമെന്നതിനാല്‍ തന്നെ നമ്മളെ ആരെങ്കിലും ബ്ലോക്ക് ചെയ്താല്‍ നമ്മുക്ക് പെട്ടെന്ന് അത് മനസിലാകണമെന്നുമില്ല. നിങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന് തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഇതാ… (Find out who has blocked you on WhatsApp)

എല്ലാവര്‍ക്കും അറിയുന്നതുപോലെ നിങ്ങളെ ഒരാള്‍ ബ്ലോക്ക് ചെയ്താല്‍ പിന്നീട് അയാളുടെ ഡിസ്‌പ്ലേ പിക്ചറും സ്റ്റാറ്റസും നിങ്ങള്‍ക്ക് കാണാനാകില്ല. എന്നാല്‍ എല്ലായ്‌പ്പോഴും ഇത് ബ്ലോക്ക് ചെയ്യപ്പെട്ടതുകൊണ്ട് ആകണമെന്നില്ല. ചില യൂസേഴ്‌സ് ഡിപിയും സ്റ്റാറ്റസും ഒഴിവാക്കിയതുകൊണ്ടും ഇങ്ങനെ സംഭവിക്കാം. ബ്ലോക്ക് ചെയ്ത വ്യക്തി നിങ്ങളുടെ സ്റ്റാറ്റസുകളും കാണില്ല.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

ബ്ലോക്ക് ചെയ്തുവെന്ന് നിങ്ങള്‍ സംശയിക്കുന്ന ആള്‍ക്ക് ഒരു മെസേജ് അയച്ചുനോക്കുക. ദീര്‍ഘനേരം കഴിഞ്ഞിട്ടും ബ്ലൂ ടിക്കോ ഡബിള്‍ ടിക്കോ വന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്‌തെന്ന് കരുതാം.

ബ്ലോക്ക് ചെയ്‌തെന്ന് സംശയിക്കുന്ന വ്യക്തിയെ വാട്ട്‌സ്ആപ്പില്‍ വിളിച്ചു നോക്കുക. കോള്‍ പ്ലേസ് ആകുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന് കരുതാം.

നിങ്ങളെ ബ്ലോക്ക് ചെയ്‌തെന്ന് നിങ്ങള്‍ സംശയിക്കുന്ന വ്യക്തിയെ ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ ശ്രമിക്കുക. ഈ കോണ്‍ടാക്ടിനെ ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് സ്‌ക്രീനില്‍ തെളിഞ്ഞാല്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായി ഉറപ്പിക്കാം.

Story Highlights: Find out who has blocked you on WhatsApp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here