Advertisement

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് അപകടത്തില്‍ പരുക്കേറ്റു; വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറി

September 15, 2022
Google News 2 minutes Read

യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവിൽ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തിൽ സെലൻസ്കിയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് പ്രസിഡന്റിന്റെ വക്താവ് സെർജി വിക്കിഫെറോവ് കൂടി വ്യക്തമാക്കി.

കീവിൽ എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലൻസ്കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയ ശേഷം അദ്ദേഹത്തെ കൂടെ ഉണ്ടായിരുന്ന ആംബുലൻസിലേക്ക് മാറ്റി. ഡോക്ടർമാർ പരിശോധിച്ചുവെങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെ ഇല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിക്കിഫെറോവ് പറഞ്ഞു.

Read Also: യുക്രൈൻ തിരിച്ചടിക്കുന്നു; കാലിടറി റഷ്യൻ പിന്മാറ്റം

Story Highlights: Ukraine’s Zelensky Involved In Car Accident, Not Seriously Injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here