ജോലി ജനവാസമില്ലാത്ത സ്ഥലത്ത് പോസ്റ്റ് മാസ്റ്ററാകാം; ഒപ്പം പെൻഗ്വിനുകളെയും എണ്ണണം

കൗതുകകരമായ നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കാറുണ്ട്. ചിലതൊക്കെ നമ്മെ അത്ഭുതപെടുത്തും. ചിലത് നമ്മൾ കാര്യമായി എടുക്കാറില്ല. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഒരു തൊഴിലാണ്. എന്താണെന്നല്ലേ? ജനവാസമില്ലാത്ത ഒരിടത്ത് കത്തുകൾ പരിശോധിക്കുന്നതും പെൻഗ്വിനുകളെ എണ്ണുന്നതും ഉൾപ്പെടുന്ന ഒരു ജോലിയാണിത്. പലോകത്തിലെ ഏറ്റവും വിദൂരവും ഒറ്റപ്പെട്ടതുമായ പോസ്റ്റ് ഓഫീസാണ്. ഇവിടേയ്ക്ക് ഒരു ബ്രിട്ടീഷ് ചാരിറ്റി ഉദ്യോഗാർത്ഥികളെ തേടിയതോടെയാണ് ഈ സ്ഥലവും ജോലിയും ആളുകൾക്കിടയിൽ ചർച്ചയായത്.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് പോർട്ട് ലോക്ക്റോയ് ബേസിന്റെ ചുമതലയും പെൻഗ്വിനുകളെ എണ്ണുന്നതിനുള്ള ഉത്തരവാദിത്തവുമുള്ള ജോലിയാണ് ലഭിക്കുക. യുകെ അന്റാർട്ടിക് ട്രസ്റ്റ് ആണ് കൊവിഡ് ആരംഭിച്ചതിന് ശേഷം ആദ്യമായി അന്റാർട്ടിക് പെനിൻസുലയിലെ ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്റോയ് പോസ്റ്റ് ഓഫീസ്, മ്യൂസിയം, ഗിഫ്റ്റ് ഷോപ്പ് എന്നിവയ്ക്കായി ഒരു സീസണൽ ടീമിനെ നിയമിക്കുന്നത്. തീർച്ചയായും വളരെയധികം വെല്ലുവിളി നിറഞ്ഞതായിരിക്കും ഈ ജോലി. എന്നാൽ യുകെ അന്റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് പറയുന്നത് ഈ ജോലിക്കായി നൂറുകണക്കിന് അപേക്ഷകൾ അന്ന് ലഭിച്ചിരുന്നു എന്നാണ്.
വേറിട്ടൊരു കാര്യം ആഡംബരങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഈ ജോലി പ്രയാസമുള്ളതായിരിക്കും എന്നതാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണെന്നാണ് സ്റ്റേഷനിലെ മുൻ പോസ്റ്റ് മാസ്റ്റർമാരിൽ ഒരാൾ പറയുന്നത്. അവർ എത്തിയപ്പോൾ ഇവിടേക്കുള്ള വഴി കണ്ടെത്താൻ മഞ്ഞിലൂടെ തുരന്നു വരേണ്ടി വന്നുവെന്നും ഫ്ലഷ് ടോയ്‌ലറ്റുകൾ പോലും ഇല്ല എന്നും അദ്ദേഹം പറയുന്നു. അന്റാർട്ടിക്ക പെനിൻസുലയിൽ സ്ഥാപിതമായ ആദ്യത്തെ സ്ഥിരം ബ്രിട്ടീഷ് ബേസ് ആണ് പോർട്ട് ലോക്ക്റോയ്. 1944 മുതൽ 1962 വരെ ഇവിടം പ്രവർത്തനക്ഷമമായിരുന്നു. 2006-ൽ യുകെ അന്റാർട്ടിക് ട്രസ്റ്റ് ഇത് ഏറ്റെടുത്തു. അതിനുശേഷം, ഈ സ്ഥലം ഒരു സംരക്ഷണ, വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുന്നു.
Story Highlights: work at the world’s most remote post office in Antarctica
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here