കർണാടക സർക്കാർ ആശുപത്രിയിൽ വൈദ്യുതി തകരാർ; മൂന്ന് രോഗികൾ മരിച്ചു

വൈദ്യുതി തകരാർ മൂലം കർണാടകയിലെ ബെല്ലാരിയിലെ സർക്കാർ ആശുപത്രിയിലെ മൂന്ന് രോഗികൾ മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ച രോഗികളാണ് ബുധനാഴ്ച മരണപ്പെട്ടത്. എന്നാൽ ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് ( 3 patients die ‘due to power outage’ ).
വൈദ്യുതി നിലച്ച സമയത്ത് വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (വിംസ്) വെന്റിലേറ്ററിലായിരുന്നു മൗല ഹുസൈൻ (35), ചേട്ടമ്മ (30), മനോജ് (18) എന്നിവർ. ഹുസൈന്റെയും ചേട്ടമ്മയുടെയും മരണം ബുധനാഴ്ച വൈകുന്നേരവും മനോജിന്റെ മരണം വ്യാഴാഴ്ചയുമാണ് സ്ഥിരീകരിച്ചത്. മരണവിവരം ആശുപത്രി അധികൃതർ ഉടൻ വീട്ടുകാരെ അറിയിച്ചില്ലെന്ന് മനോജിന്റെ സഹോദരൻ നരേഷ് ആരോപിച്ചു.
Read Also: ചിക്കൻ ഫ്രൈഡ്റൈസിൽ “ചിക്കൻ” കുറവ്; റസ്റ്റോറന്റിൽ സംഘർഷം
എന്നാൽ പവർ കട്ടുമായി മരണത്തെ ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിടുകയും ചെയ്തു.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഞായറാഴ്ചയാണ് ഹുസൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാമ്പ് കടിയേറ്റ ചേട്ടമ്മയേയും തേൾ കടിച്ചെന്ന് കരുതുന്ന മനോജിനെയും ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
Story Highlights: 3 patients die ‘due to power outage’ in Karnataka govt hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here