ചീറ്റപ്പുലികൾ നാളെ ഇന്ത്യയിലെത്തും; പ്രത്യേക വിമാനം നമീബിയയിൽ നിന്ന് പുറപ്പെട്ടു

നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ നാളെ ചീറ്റപ്പുലികൾ ഇന്ത്യയിൽ എത്തും. ഇതിനായി പ്രത്യേക വിമാനം നമീബിയയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഗ്വാളിയോറിലാണ് ആദ്യം ചീറ്റപ്പുലികളെ എത്തിക്കുന്നത്. കുനോ ദേശീയോദ്യാനത്തിലാണ് ചീറ്റപുലികളെ പാർപ്പിക്കുക. ഗ്വാളിയോറിൽ നിന്ന് ഇവയെ ഹെലികോപ്റ്ററുകളിലാണ് കുനോയിലെത്തിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റപ്പുലികളെ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടും. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികൾ എത്തുന്നത്.
Read Also: പ്രധാനമന്ത്രിയുടെ ജന്മദിനം; മെഡിക്കൽ കോളജിന്റെ പേര് ‘നരേന്ദ്ര മോദി’ എന്നാക്കി നഗരസഭ
അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ അസന്തുലിതാവസ്ഥയും മൂലം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട മൃഗമാണ് ചീറ്റ. 1948ൽ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലെ സാൽ വനത്തിൽ വെച്ചാണ് രാജ്യത്തെ അവസാനത്തെ ചീറ്റപ്പുലി ചത്തത്. 1952ൽ രാജ്യത്ത് വംശനാശം സംഭവിച്ച മൃഗമായി ചീറ്റപ്പുലിയെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
2009ലാണ് ചീറ്റകളെ ആഫ്രിക്കയില്‍ നിന്ന് എത്തിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഈ വര്‍ഷം 25 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് ലക്ഷ്യം. അഞ്ച് വര്‍ഷം കൊണ്ട് 50 എണ്ണത്തിനെ കൊണ്ടുവരും.
Story Highlights: African Cheetahs to arrive in India tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here