ആദ്യമായി ഭക്ഷണം ഓർഡര്‍ ചെയ്ത് ഓട്ടിസം ബാധിതനായ കുട്ടി; ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ച് അമ്മ

ഒരു വലിയൊരു ലോകത്തെ നമ്മുടെ വിരൽത്തുമ്പിലെത്തിക്കുന്നു എന്ന മാജിക് തന്നെയാണ് സോഷ്യൽ മീഡിയയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്. നമുക്ക് പ്രചോദനം നൽകുന്ന സന്തോഷം പകരുന്ന നിരവധി അത്തരം വിഡിയോകൾ നമ്മൾ കാണാറുണ്ട്. അങ്ങനെയൊരു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓട്ടിസം ബാധിതനായ മകന് റിലെ കഫേയില്‍ നിന്ന് തനിയെ ഭക്ഷണം ഓർഡര്‍ ചെയ്ത് തിരികെ വരുന്ന വീഡിയോ ആണ് അമ്മ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ നിന്നും പലതരത്തിലുള്ള വേർതിരിവുകൾ അനുഭവിക്കുന്നവരാണ് ഭിന്നശേഷിക്കാർ. അതിനിടയിൽ ഭിന്നശേഷിക്കാരായ കുട്ടികളെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് ഏറെ ശ്രമകരമായ കാര്യം തന്നെയാണ്. അവരിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും മാതാപിതാക്കൾക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ്.
തന്റെ ഓട്ടിസം ബാധിതനായ മകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട് സന്തോഷം അറിയിക്കുകയാണ് ഒരമ്മ. കഫെയിൽ കൗണ്ടറിലെത്തി ആത്മവിശ്വാസത്തോടെ ഭക്ഷണം ഓഡര്‍ ചെയ്യുന്ന കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. ഇന്ന് എന്റെ മകൻ ചെയ്ത കാര്യം എന്ന് പറഞ്ഞാണ് അമ്മ ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്. ”റിലെ ഓട്ടിസം ബാധിതനാണ്. അവൻ അതിന്റെതായ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. സംസാരിക്കുന്നതിനും അവന് ബുദ്ധിമുട്ടുണ്ട്. അവനെ സംബന്ധിച്ച് ഇത് വളരെ വലിയ കാര്യമാണ്. ഇന്ന് അവന് സ്വന്തമായി ഭക്ഷണം ഓർഡര്‍ ചെയ്ത് പണം നല്കിയിരിക്കുന്നു. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്കിയിരിക്കുന്നു”-വീഡിയോയില്‍ അമ്മ പറയുന്നതിങ്ങനെയാണ്.
അവൻ ഇത്തരം കാര്യങ്ങൾ ഒരിക്കലും ചെയ്യില്ലെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെന്നും അത് തൻ ഇപ്പോൾ ഓർത്തുപോകുകയാണെന്നും ‘അമ്മ കുറിച്ചു. നിരവധി പേരാണ് വിഡിയോ ഇതിനോടകം കണ്ടത്. കുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നു.
Story Highlights: Boy with autism places order at cafe for the first time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here