Advertisement

ചിക്കൻ ഫ്രൈഡ്റൈസിൽ “ചിക്കൻ” കുറവ്; റസ്റ്റോറന്റിൽ സംഘർഷം

September 16, 2022
Google News 2 minutes Read

ഇടുക്കിയിൽ ചിക്കൻ ഫ്രൈഡ്റൈസിൽ ചിക്കൻ കുറഞ്ഞെന്നാരോപിച്ചു റിസോർട്ടിലെ റസ്റ്റോറന്റിൽ സംഘർഷം. രാമക്കൽമേട്ടിലെ സിയോൺ ഹിൽസ് റിസോർട്ടിലാണ് അഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റസ്റ്റോറന്റിലെ മേശകളും പ്ലേറ്റുകളും അടിച്ചുപൊട്ടിച്ച സംഘം ജീവനക്കാരനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു ( less “chicken” in chicken fried rices ).

ബുധനാഴ്ച രാത്രി 10.30നാണു സംഭവം. ചിക്കൻ ഫ്രൈഡ്റൈസ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ സംഘം കഴിച്ചു. ഇതിനിടയിൽ ഫ്രൈഡ്റൈസിൽ ചിക്കൻ കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തിലൊരാൾ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിച്ചു. തുടർന്ന് ഒന്നര മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് റിസോർട്ട് മാനേജ്മെന്റിന്റെ ആരോപണം.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

മേശകൾ തകർത്തെന്നും ഒരു ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. അക്രമികളിൽ ഒരാളുടെ കൈക്കു പരുക്കേറ്റതായും ജീവനക്കാർ പറഞ്ഞു. എന്നാൽ, തങ്ങൾ ആവശ്യപ്പെട്ട ഭക്ഷണമല്ല നൽകിയതെന്നും അതിനെത്തുടർന്നു വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും മേശ തകർത്തിട്ടില്ലെന്നും ആരോപണവിധേയരായ യുവാക്കൾ പറഞ്ഞു.

Story Highlights: less “chicken” in chicken fried rices; Conflict in the restaurant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here