Advertisement

‘ചാൻസലറിസം കവാടത്തിന് പുറത്ത്’; ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ

September 16, 2022
Google News 1 minute Read

ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. സർവകലാശാലകളിൽ വിദ്യാർത്ഥി സംഘടനകളുടെ കൊടിമരങ്ങളും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനെതിരെ ഗവർണർ നടത്തിയ പ്രസ്താവനയിലാണ് പ്രതിഷേധം. ചാൻസലറിസം കവാടത്തിനു പുറത്തെന്ന വാചകവുമായി എസ്എഫ്ഐ എംജി യൂണിവേഴ്‌സിറ്റിയിൽ ബാനർ ഉയർത്തി. പ്രവർത്തകർ സർവകലാശാലക്കുള്ളിൽ പ്രതിഷേധ പ്രകടനം നടത്തി.

വ്യാഴാഴ്ച എംജി സർവകലാശാല സംഘടിപ്പിച്ച ഡിലിറ്റ് ബിരുദ ദാന ചടങ്ങിൽ അതിഥിയായി ഗവർണർ പങ്കെടുത്തിരുന്നു. ഈ ചടങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടെ സർവകലാശാല കവാടത്തിൽ എസ്എഫ്ഐ ഒട്ടിച്ച പോസ്റ്ററിനെ അടക്കം ഗവർണർ വിമർശിച്ചിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ ഗവർണർക്കെതിരെ എസ്എഫ്ഐ രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: താന്‍ റബ്ബര്‍ സ്റ്റാമ്പല്ല; വിസി നിയമനത്തില്‍ ഒരു ബില്ലും കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍

അതേസമയം സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഗവർണറെ പരസ്യമായി വിമർശിച്ച് എസ്എഫ്ഐ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

Story Highlights: SFI Protest Against Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here