Advertisement

ബി.ജെ.പിയുടെ ബി ടീം ആരെന്ന് ഗോവയിൽ വ്യക്തമായി; ജയറാം രമേഷിന് മറുപടിയുമായി സീതാറാം യെച്ചൂരി

September 16, 2022
Google News 1 minute Read
Sitaram Yechury responds to Jairam Ramesh

എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേഷിന് മറുപടിയുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രം​ഗത്ത്. ബി.ജെ.പിയുടെ ബി ടീം ആരെന്ന് ഗോവയിൽ വ്യക്തമായതായി യെച്ചൂരി പറഞ്ഞു. ബിജെപിക്ക് പൂജ്യം സീറ്റുകളുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. ബിജെപിക്ക് ആകെയുണ്ടായിരുന്ന സീറ്റ് ഇല്ലാതാക്കിയത് സിപിഐഎം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ സി.പി.ഐ.എമ്മിനെ നേരിടുന്നതിലൂടെ പരോക്ഷമായി ബി.ജെ.പിയുമായാണ്​ കോൺഗ്രസ്​ ഏറ്റുമുട്ടുന്നതെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്​റാം രമേശ് പറഞ്ഞിരുന്നു​. സംസ്ഥാനത്ത്​ ബി.​ജെ.പിയുടെ ബി ടീം ആയി പ്രവർത്തിക്കുന്ന സി.പി.ഐഎം, ബി.ജെ.പിയെ പ്രോത്സാഹിപ്പിച്ച്​ കോൺഗ്രസിനെ തളർത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് മറുപടിയുമായാണ് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയത്. ​

Read Also: സിദ്ദിഖ് കാപ്പന്റെ ജാമ്യം; അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന് തെളിഞ്ഞതായി സീതാറാം യെച്ചൂരി

മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗം​ബ​ർ കാ​മ​ത്ത് ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സി​​ന്റെ 11 എം.​എ​ൽ.​എ​മാ​രി​ൽ എ​ട്ടു പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്. ഇ​വ​ർ കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം വി​ളി​ച്ച് ബി.​ജെ.​പി​യി​ൽ ല​യി​ക്കാ​നു​ള്ള പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇത് സൂചിപ്പിച്ചുകൊണ്ടാണ് യെച്ചൂരി ബി.ജെ.പിയുടെ ബി ടീം ആരെന്ന് ഗോവയിൽ വ്യക്തമായെന്ന് വിശദീകരിച്ച് കോൺ​ഗ്രസിനെ പരിഹസിച്ചത്.

Story Highlights: Sitaram Yechury responds to Jairam Ramesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here