Advertisement

ഗവര്‍ണര്‍ സ്വയം ചെറുതാകുന്നു, അവസാനിപ്പിക്കണം; ഇ.പി ജയരാജന്‍

September 17, 2022
Google News 2 minutes Read

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സ്വയം ചെറുതാവുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. ഉള്ള കാര്യം നേരെ മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രി. കര്‍ട്ടനു പുറകില്‍നിന്ന് കളിക്കുന്നവരല്ല നല്ല കമ്യൂണിസ്റ്റുകാരെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

നിയമസഭ കയ്യാങ്കളിക്കിടെ വി.ശിവൻകുട്ടിയെ കണ്ടിട്ടില്ലെന്ന നിലപാട് ഇപി ജയരാജൻ ആവർത്തിച്ചു. ശിവൻകുട്ടിയെ മർദ്ദിച്ച് ബോധം കെടുത്തിയെന്നും അദ്ദേഹം ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.

ഇതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നു. ഗവർണർ സർക്കാരിനും സർവകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവർണർ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവർണറിൽ നിന്ന് ഉണ്ടാകുന്നു. ഗവർണർ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഗവർണർക്ക് സമചിത്തതയില്ല, പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യം; എം.വി ഗോവിന്ദന്‍

കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണവും എം വി ഗോവിന്ദൻ തള്ളി. പൗരത്വ ദേഭഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണ്. ഗവർണർ പറയുന്നത് ലോകത്ത് ആരും വിശ്വസിക്കാത്ത കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിനെയും എസ്‍എഫ്ഐയേയും പരോക്ഷമായി ഗവര്‍ണര്‍ കടന്നാക്രമിക്കുകയാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Story Highlights: E P Jayarajan Against Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here