Advertisement

സൗഹൃദമത്സരങ്ങൾക്കുള്ള സാധ്യതാ സ്ക്വാഡിൽ മൂന്ന് മലയാളികളും നാല് ബ്ലാസ്റ്റേഴ്സ് താരങ്ങളും

September 17, 2022
Google News 2 minutes Read

സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൻ്റെ സാധ്യതാ സ്ക്വാഡ് പ്രഖ്യാപിച്ചു. 24 അംഗ സാധ്യതാ സ്ക്വാഡിൽ മൂന്ന് മലയാളി താരം നാല് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി, എടികെ മോഹൻബഗാൻ താരം ആഷിഖ് കുരുണിയൻ എന്നിവരാണ് സ്ക്വാഡിലെ മലയാളികൾ. സഹൽ, രാഹുൽ എന്നിവർക്കൊപ്പം ഹർമൻജോത് ഖബ്ര, ജീക്സൺ സിംഗ് എന്നിവർ ബ്ലാസ്റ്റേഴ്സിൻ്റെ മറ്റ് പ്രതിനിധികളായി.

ഈ മാസം സിംഗപ്പൂരിനും വിയറ്റ്നാമിനും എതിരെയുള്ള സൗഹൃദമത്സരങ്ങൾക്കായുള്ള സ്ക്വാഡാണ് ഇത്. വിയറ്റ്നാമിലാണ് മത്സരങ്ങൾ. ഈ മാസം 24 ന് സിംഗപ്പൂരിനെയും 27ന് വിയറ്റ്നാമിനെയും ഇന്ത്യ നേരിടും.

Story Highlights: india squad 3 malayali players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here