‘ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ’; നരേന്ദ്ര മോദിക്ക് ജന്മദിന ആശംസയുമായി ഷാരൂഖ് ഖാന്‍

‘ഒരു ദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകൾ നേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ടാഗ് ചെയ്താണ് ഷാരൂഖ് ഖാൻ ജന്മദിന ആശംസ നേർന്നത്.(‘Take a Day Off And Enjoy’: Shah Rukh Khan Wishes PM Modi)
എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ, ജനങ്ങളുടെയും രാജ്യത്തിൻറെയും ക്ഷേമത്തിനായുള്ള അങ്ങേയുടെ സമർപ്പണം വലിയ വിലമതിക്കുന്നുയെന്നും ഷാരൂഖ് ഖാൻ ആശംസിച്ചു. ജന്മദിനം ആസ്വദിക്കാൻ ഒരു ദിവസം അവധിയെടുക്കൂ എന്നും ഷാരൂഖ് ഖാൻ ട്വിറ്ററിൽ ആവശ്യപ്പെട്ടു.
ഷാരൂഖ് ഖാൻറെ ട്വീറ്റ് :
‘നമ്മുടെ രാജ്യത്തിൻറെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിങ്ങളുടെ സമർപ്പണം വളരെ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ നിങ്ങൾക്ക് ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ. ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ സർ. ജന്മദിനാശംസകൾ നരേന്ദ്ര മോദി’
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗട്ട്, അമിതാഭ് ബച്ചൻ, അനുപം ഖേർ, അനിൽ കപൂർ, അജയ് ദേവഗൺ, കരൺ ജോഹർ, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങിയവരും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നു.
Story Highlights: ‘Take a Day Off And Enjoy’: Shah Rukh Khan Wishes PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here