Advertisement

‘ഞങ്ങളൊക്കെ പറയുന്നത് ഒരൊറ്റ രാഷ്ട്രീയമായിരിക്കും’; എല്ലാവരും ഒറ്റക്കെട്ടാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

September 18, 2022
Google News 3 minutes Read
everyone is united p k kunhalikutty

‘ഞങ്ങളൊക്കെ പറയുന്നത് ഒരൊറ്റ രാഷ്ട്രീയമായിരിക്കും, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ രാഷ്ട്രീയം’ എന്നും പി.കെ.കുഞ്ഞാലിക്കുട്ടി. കെ.എം.ഷാജി കുഞ്ഞാലിക്കുട്ടി പോര് ലീ​ഗിൽ മുറുകുന്നതിനിടയിലാണ് പ്രതികരണം ( everyone is united p k kunhalikutty ).

എല്ലാവരും ഒറ്റക്കെട്ടാണ്. ഞങ്ങളെല്ലാം സംസാരിക്കുന്നത് ഒരേ രാഷ്ട്രീയമാണ്. മുസ്ലിം ലീഗ് രാഷ്ട്രീയം. വാക്കുകളിൽ നിന്ന് എന്തെങ്കിലും കിട്ടാൻ മിനക്കെട്ടിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലീം ലീഗ് ഓഫിസ് ഉദ്ഘാടനം ചടങ്ങിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം. പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.എം.ഷാജിയും ഒരുമിച്ച് പരിപാടിയിൽ പങ്കെടുത്തു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

മാധ്യമങ്ങൾക്കെതിരേയും രൂക്ഷവിമർശനമാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. മാധ്യമങ്ങൾ മുണ്ടിതൊടികയിലെ പരിപാടി വിജയിപ്പിച്ചു. സാധാരണ ലീഗ് പരിപാടികൾ എല്ലാം വിജയിക്കാറുണ്ട്. മുണ്ടിത്തൊടികയിലെ പരിപാടി മാധ്യമങ്ങൾ കൂടുതൽ വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസം പോലെ മോശമാണ് മാർക്സിസമെന്ന് കെ.എം.ഷാജിയും പറഞ്ഞു. രാഹുൽ ​ഗാന്ധി ഭാരദ് ജോഡോ യാത്ര നടത്തിയപ്പോൾ സ്വീകരിച്ചത് സ്റ്റാലിൻ ആണ്. പിണറായിയെ കർണാടകയിൽ സ്വീകരിച്ചത് ബിജെപി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല; കേരളത്തിലെ റോഡുകളെ വീണ്ടും വിമർശിച്ച് രാഹുൽ

പിണറായി ഭീരുവാണ്, ഇരട്ട ചങ്കും എല്ലാം ശുദ്ധവിടലാണ്’. വെല്ലുവിളികൾ ഒന്നും നടക്കുന്നില്ല. കേരളം കണ്ടതിലെ ഏറ്റവും മോശപ്പെട്ട ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്കെതിരെ ഇടതു സർക്കാർ നടത്തുന്നത് നാണം കെട്ട സമരമാണ്. യൂണിവേഴ്സ്റ്റികളിലെ വിസിമാർ ഇടതു സർക്കാരിന്റെ ഗുണ്ടകളാകുന്നു. ബന്ധുനിയമനം വർധിക്കുന്നുവെന്നും കെ.എം.ഷാജി പറഞ്ഞു.

Story Highlights: everyone is united p k kunhalikutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here