രണ്ടാം സമ്മാനം അടിച്ചത് കോട്ടയത്ത്; ഭാഗ്യക്കുറി വിറ്റത് നടന്ന് ലോട്ടറി വിൽക്കുന്ന പാപ്പച്ചൻ

കഴിഞ്ഞ തവണ ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റ മീനാക്ഷി ലോട്ടറി തന്നെയാണ് ഇത്തവണ രണ്ടാം സമ്മാനത്തിനർഹമായ ടിക്കറ്റും വിറ്റിരിക്കുന്നത്. പാലായിൽ നടന്ന് ലോട്ടറി വിൽക്കുന്ന പാപ്പച്ചൻ വിറ്റ ലോട്ടറിക്കാണ് രണ്ടാം സമ്മാനം. ( onam bumper second prize won by meenakshi lotteries )
വല്ലപ്പോഴും ടിക്കറ്റെടുത്ത് കച്ചവടം ചെയ്യുന്ന സാധാരണ ചെറുകിട കച്ചവടക്കാരനാണ് പാപ്പച്ചൻ. പാലായിലെ ബ്രാഞ്ചിൽ നിന്ന് അഞ്ച് ടിക്കറ്റാണ് പാപ്പച്ചൻ എടുത്തത്. ഈ അഞ്ച് ടിക്കറ്റാണ് പാപ്പച്ചൻ നടന്ന് വിറ്റത്. രണ്ടാം സമ്മാനം : TG 270912 എന്ന നമ്പറിനാണ്.
കോട്ടയത്തെ തന്നെ ഭാഗ്യലക്ഷ്മി ലക്കി സെന്ററിൽ നിന്നുള്ള ടിക്കറ്റിനും മൂന്നാം സമ്മാനമുണ്ട്.
Story Highlights: onam bumper second prize won by meenakshi lotteries
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here