കൊല്ലപ്പെടേണ്ട ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയാറാക്കി; നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കൊല്ലപ്പെടേണ്ട ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയതായുളള നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. പോപ്പുലർ ഫ്രണ്ട് റിപ്പോർട്ടർ തസ്തികയിലുളളവരാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.മലപ്പുറം,പാലക്കാട് ആലത്തൂർ എന്നിവിടങ്ങളിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ പട്ടിക പൊലീസ് പിടിച്ചെടുത്തു. ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ പക്കൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ( pfi prepared hit list of rss bjp workers )
ആർഎസ്എസ് മുൻപ്രചാരകൻ ശ്രീനിവാസൻ കൊലപാതകത്തിലെ പതിമൂന്നാം പ്രതി കാജാ ഹുസൈന് ഒളിത്താവളം ഒരുക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പോപ്പുലർ ഫ്രണ്ട് കോട്ടക്കൽ ഏരിയ റിപ്പോർട്ടർ സിറാജുദ്ദീൻ പിടിയിലായത്.ഇയാളുടെ വീട്ടിൽ നിന്നാണ് കൊലപ്പെടുത്തേണ്ട ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ പട്ടിക ഉൾപ്പെടെ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.മലപ്പുറം, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നിവിടങ്ങളിലെ ആർ.എസ്.എസ്.ബിജെപി നേതാക്കളുടെ പേരുകളാണ് ലിസ്റ്റിലുളളത്.
Read Also: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം
എവിടെയെങ്കിലും പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നാൽ 24 മണിക്കൂറിൽ തിരിച്ച് അടിക്കാനുള്ള ലിസ്റ്റാണ് ഏരിയാ റിപ്പോർട്ടർമാർ തയ്യാറാക്കിയിരിക്കുന്നത്.ചിലയിടത്ത് വീടുകളുടെ സ്‌കെച്ചും ആളുകളുടെ ഫോട്ടോയും ഉൾപ്പെടെയും സംഘത്തിന്റെ കയ്യിലുണ്ട്.
സിറാജ്ജുദ്ദീൻ നിന്ന് പിടിച്ചെടുത്ത പെൻഡ്രൈവിൽ പല കൊലപാതകങ്ങളും സംബന്ധിച്ച നിർണ്ണായക വിവരങ്ങളും ഉണ്ട്. ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ട് പോവുന്നത് വരെയുള്ള ദ്യശ്യങ്ങളും പെൻഡ്രൈവിൽ നിന്ന് ലഭിച്ചു.സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Story Highlights: pfi prepared hit list of rss bjp workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here