യൂട്യൂബിൽ വിഡിയോ കാണാൻ ഇനി കൂടുതൽ നേരം കാത്തിരിക്കണം; അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ കൂടി പരീക്ഷിക്കാനൊരുങ്ങുന്നു

യൂട്യൂബിൽ വിഡിയോ കാണാൻ ഇനി കൂടുതൽ നേരം കാത്തിരിക്കണം. വിഡിയോയിൽ അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ ചേർക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. നിലവിൽ രണ്ട് അൺസ്‌കിപ്പബിൾ പരസ്യങ്ങളാണ് ഓരോ വിഡിയോയിലും ഉണ്ടാവുക. ഈ സംഖ്യയാണ് അഞ്ചാക്കി ഉയർത്താൻ യൂട്യൂബ് പദ്ധതിയിടുന്നത്.
ഓരോ പരസ്യത്തിനും ആറ് സെക്കൻഡ് ദൈർഖ്യമേ ഉണ്ടാകൂ എന്നും 30 സെക്കൻഡിൽ കൂടുതൽ ഉപഭോക്താവിന് വിഡിയോയ്ക്കായി കാത്തിരിക്കേണ്ടി വരില്ലെന്നും യൂട്യൂബ് ഉറപ്പ് നൽകുന്നു.
Read Also: കോൺഗ്രസിന്റെ യൂട്യൂബ് ചാനൽ അപ്രത്യക്ഷമായി
‘ബമ്പർ ആഡ്‌സ് എന്ന ആഡ് ഫോർമാറ്റിലാണ് പരസ്യങ്ങൾ വരിക. യൂട്യൂബിലെ ഫീഡ്ബാക്ക് ടൂൾ ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ ഇതെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്താം’- യൂട്യൂബ് വ്യക്തമാക്കി.
Story Highlights: YouTube plans to place 5 unskippable ads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here