ഗവർണർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു : ബൃന്ദാ കാരാട്ട്
ഗവർണർ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കേരളത്തിലെ ജനങ്ങൾ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതാണ്.ഗവർണറിലൂടെ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമമെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.(brinda karat against aarif muhammed khan)
ഗവർണർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം.സര്‍ക്കാരിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കുകയാണ് ഗവർണറെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം നിഷേധിച്ച് ചരിത്രകാരൻ ഇർഫാൻ ഹബീബ് രംഗത്തെത്തി. താൻ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇർഫാൻ ഹബീബ് 24നോട് വെളിപ്പെടുത്തി. ദൃശ്യങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും എല്ലാം സംഭവിച്ചത് ക്യാമറകൾക്ക് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: brinda karat against aarif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here