ലക്ഷ്യം കോൺഗ്രസിലെ വനിതാ നേതാക്കൾ; കേരളത്തിലും ഓപ്പറേഷൻ താമര നീക്കങ്ങൾക്കൊരുങ്ങി ബിജെപി

കേരളത്തിലും ഓപ്പറേഷൻ താമര നീക്കങ്ങൾക്കൊരുങ്ങി ബിജെപി. കോൺഗ്രസിലെ വനിതാ നേതാക്കളെ ലക്ഷ്യം വെച്ചാകും ആദ്യ നീക്കം. കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേകറിന്റ സന്ദർശനത്തോടെ ഇതിനായുള്ള രൂപ രേഖ തയ്യാറാക്കും.
Read Also: അമരീന്ദർ സിംഗ് ഇന്ന് ബിജെപിയിൽ ചേരും
കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യംവച്ചുള്ള ഓപ്പറേഷൻ താമര പദ്ധതി കേരളത്തിലും നടപ്പാക്കാനാണ് ബിജെപിയുടെ തീരുമാനം. കോൺഗ്രസിൽ നിന്നുള്ള വനിത നേതാക്കളെ അടർത്തിയെടുക്കാനാണ് ആദ്യ പദ്ധതി. അതൃപ്‌തരായ നേതാക്കളെ കണ്ടെത്തി, പാർട്ടിയിലേക്ക് കൊണ്ടുവരാണ് ബിജെപി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. ചില വനിതാ നേതാക്കളുമായി ഇതിനകം തന്നെ ആശയവിനിമയം നടത്തി കഴിഞ്ഞതായാണ് കേന്ദ്ര നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.
Read Also: ‘വെറും 2.52 ശതമാനം ബിജെപി; പോരാട്ടത്തിന് പറ്റിയ സ്ഥലം’: സിപിഐഎം റാലിയെ പരിഹസിച്ച് വി ടി ബൽറാം
കെപിസിസി ഭരവാഹിപ്പട്ടികയിൽ നിന്നും തഴയപ്പെടുന്ന വനിതാ നേതാക്കളെ സമീപിക്കാനാനാണ് ബിജെപിയുടെ തീരുമാനം. കോർ കമ്മറ്റിയിലെ വനിതാ നേതാക്കളുടെ പ്രാധിനിത്യ കുറവിൽ സംസ്ഥാന നേതൃത്വത്തെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ഈ മാസം 23ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിന്റ സന്ദർശനത്തിനിടെ ഇതിനായുള്ള രൂപരേഖ തയ്യാറാക്കും. സംഘടനയുമായി അകന്നു നിൽക്കുന്ന നേതാക്കളുമായും പ്രകാശ് ജാവദേക്കർ ചർച്ച നടത്തും. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രത്യേക കർമപദ്ധതിയും ബിജെപി തയ്യാറാക്കും.
Story Highlights: operation lotus kerala bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here